ലണ്ടന്‍: യുവേഫ ചാമ്പ്യന്‍സ് ലീഗില്‍ ബാഴ്സലോണ, യുവന്റസ്,ബയേണ്‍ മ്യൂണിക്ക് , പാരീസ് സെന്റ് ജര്‍മയില്‍ ( പിഎസ്ജി) ടീമുകള്‍ വിജയം നേടി. അതേസമയം ചെല്‍സിയെ എ എസ് റോമ സമനിലയില്‍ തളച്ചു.
ലയണല്‍ മെസിയുടെ മികവില്‍ ബാഴ്സലോണ ഒന്നിനെതിരെ മൂന്ന് ഗോളുകള്‍ക്ക് ഒളിമ്പിയാക്കോസിനെ തോല്‍പ്പിച്ചു.
61-ാം മിനിറ്റില്‍ ഫ്രീക്കിക്കിലൂടെ ഗോള്‍ നേടിയതോടെ മെസിക്ക് യൂറോപ്യന്‍ മത്സരങ്ങളില്‍ നൂറ് ഗോളായി. രണ്ടു ഗോളിന് മുന്നിട്ടുനിന്നശേഷമാണ് ചെല്‍സി റോമയോട് സമനില വഴങ്ങിയത്.(3-3). യുവന്റസ് ശക്തമായ പോരാട്ടത്തില്‍ ഒന്നിനെതിരെ രണ്ടു ഗോളുകള്‍ക്ക് സ്പോര്ട്ടങ്ങ് ലിസ്ബനെ തോല്‍പ്പിച്ചു.
പിഎസ്ജിയും ബയേണ്‍ മ്യൂണിക്കും അനായസം ജയിച്ചുകയറി. ജര്‍മന്‍ ടീമായ മ്യൂണിക്ക് എതിരില്ലാത്ത മൂന്ന് ഗോളുകള്‍ക്ക് സെല്‍റ്റിക്കിനെ പരാജയപ്പെടുത്തി. പിഎസ്ജി മടക്കമില്ലാത്ത നാലു ഗോളുകള്‍ക്ക് ആന്‍ഡര്‍ലെചറ്റിനെ കീഴടക്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: