ദിലീപ് ശബരിമലയില്‍

Thursday 19 October 2017 10:59 pm IST

ശബരിമല: നടന്‍ ദിലീപ് ശബരിമലയില്‍ ദര്‍ശനം നടത്തി. സഹോദരീ ഭര്‍ത്താവ് സുരാജിനും സുഹൃത്തുക്കള്‍ക്കും ഒപ്പം പുലര്‍ച്ചെ മൂന്നരയോടെ പമ്പ ഗണപതി കോവിലില്‍ തൊഴുത് മലകയറി. ഇരുമുടിക്കെട്ട് ഇല്ലാത്തതിനാല്‍ സ്റ്റാഫ് ഗേറ്റു വഴി സന്നിധാനത്തെത്തി. കൊടിമരച്ചുവട്ടിലെത്തി തൊഴുതു. സോപാനത്തിന് സമീപമെത്തി ദര്‍ശനം നടത്തി പ്രസാദവും വാങ്ങി. മേല്‍ശാന്തി ഉണ്ണികൃഷ്ണന്‍ നമ്പൂതിരി, തന്ത്രി കണ്ഠര് മഹേഷ് മോഹനര് എന്നിവരെക്കണ്ട് അനുഗ്രഹം വാങ്ങി. പിന്നീട് മാളികപ്പുറത്തെത്തി. മേല്‍ശാന്തി പുതുമന മനു നമ്പൂതിരി, പുതുമന മഹാഗണപതിയുടെ ചിത്രവും പ്രസാദവും നല്‍കി അനുഗ്രഹിച്ചു. ദിലീപിനോടൊപ്പം നിന്ന് സെല്‍ഫി എടുക്കാനും അളുകള്‍ തിക്കിത്തിരക്കി.