തലശ്ശേരി: ഗവ.ബ്രണ്ണന്‍ കോളേജില്‍ മലയാള വിഭാഗം ആന്റ് ഗവേഷണകേന്ദ്രം ആരംഭിക്കുന്ന പോത്തേരി കുഞ്ഞമ്പു പഠനകേന്ദ്രത്തിന്റെ ഉദ്ഘാടനം ഇന്ന് നടക്കുമെന്ന് സംഘാടകര്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. രാവിലെ 10 മണിക്ക് സണ്ണി എം കപിക്കാട് ഉദ്ഘാടന പ്രഭാഷണം നടത്തും. തുടര്‍ന്ന് 11.30 ന് തെന്നിന്ത്യന്‍ കഥ സാംസ്കാരിക വായനകള്‍ എന്ന പുസ്തകത്തിന്റെ പ്രകാശനം എം.പ്രഭാകരന് നിര്‍വ്വഹിക്കും. ഉച്ചക്ക് 2 മണിക്ക് പലതരം ആധുനികതകള്‍ സരസ്വതീ വിജയത്തിന് എന്ന വിഷയത്തില്‍ ഡോക്ടര്‍ എ.ടി.മോഹന്‍രാജ് പ്രഭാഷണം നടത്തും. വാര്‍ത്താ സമ്മേളനത്തില്‍ പ്രിന്‍സിപ്പാള്‍ പ്രൊഫ.എന്‍.എന്‍.ബീന, ഡോ.സന്തോഷ് മാനിച്ചേരി, ഡോ.ആര്.രാജശ്രീ എന്നിവര്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: