കൊല്ലം: കലാലയ രാഷ്ട്രീയം നിരോധിച്ചുള്ള ഹൈക്കോടതി ഉത്തരവ് അപമാനകരമെന്ന് സിപിഎം പോളിറ്റ്ബ്യൂറോ അംഗം എം.എ. ബേബി. അടിയന്തരാവസ്ഥ കാലത്ത് പോലും കലാലയ രാഷട്രീയം നിരോധിച്ച ഉത്തരവ് നടപ്പാക്കിയിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.
കൊല്ലം ടൗണ്‍ ഹാളില്‍ നടന്ന കോളജ് യൂണിയന് ഭാരവാഹികളുടെ സ്വീകരണവും ശില്‍പ്പശാലയും ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഉത്തരവിനെക്കുറിച്ച് പറഞ്ഞത് കോടതിയലക്ഷ്യമാണെങ്കില്‍ കോടതിയില്‍ വിശദീകരണം നല്കാന് താന്‍ തയ്യാറാണെന്നും ബേബി പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: