റെയില്‍വേ നവീകരണത്തിന് 3000 കോടി

Friday 20 October 2017 12:37 am IST

ന്യൂദല്‍ഹി: റെയില്‍വേയുടെ അറ്റകുറ്റപ്പണി യാര്‍ഡുകള്‍ യന്ത്രവല്‍ക്കരിക്കാന്‍ 3000 കോടി രൂപ ചെലവിടും. നൂറു യാര്‍ഡുകളില്‍ 40 എണ്ണം പൂര്‍ണ്ണമായും യന്ത്രവല്‍ക്കരിക്കും. ഓരോന്നിനും ശരാശരി 75 കോടി രൂപ ചെലവുവരും. കോച്ചുകളുടെ അറ്റകുറ്റപ്പണി, കഴുകല്‍, വൃത്തിയാക്കല്‍ തുടങ്ങി സകല പണികളും യന്ത്രങ്ങളുടെ സഹായത്തോടെ ചെയ്യാനാണ് പരിപാടി. ആദ്യം യുപിയിലെ മുഗള്‍ സരായിയും തുഗ്‌ളക്കാബാദുമാകും സ്മാര്‍ട്ടാകുക.