ഹോം » ഭാരതം » 

ഹിമാചല്‍ പ്രദേശില്‍ പാലം തകര്‍ന്ന് ആറു പേര്‍ക്ക് പരിക്ക്

വെബ് ഡെസ്‌ക്
October 20, 2017

ചമ്പ:ഹിമാചല്‍ പ്രദേശില്‍ പാലം തകര്‍ന്നു വീണു.പഞ്ചാബിനേയും ഹിമാചലിനേയും ബന്ധിപ്പിക്കുന്ന പാലമാണ് തകര്‍ന്ന് വീണത്. അപകടത്തില്‍ ആറു പേര്‍ക്ക് പരിക്കേറ്റു. ഇവരെ അടുത്തുള്ള ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

പാലം നിര്‍മ്മിക്കുന്നതില്‍ ഉണ്ടായ അപാകതയാണ് തകരാന്‍ കാരണമെന്ന് ജില്ല കളക്ടര്‍ സുദേഷ് കുമാര്‍ മുക്ത പറഞ്ഞു.

പാലം തകര്‍ന്നു വീഴുന്ന സമയത്ത് ഒരു കാറും മിനി ട്രക്കും മോട്ടോര്‍ സൈക്കിളുമാണ് പാലത്തില്‍ ഉണ്ടായിരുന്നത്.പാലം തകര്‍ന്നതോടെ മോട്ടോര്‍ സൈക്കിള്‍ വെളളത്തിലേക്ക് വീഴുകയും കാറും മിനി ട്രക്കും പാലത്തില്‍ കുടുങ്ങുകയുമായിരുന്നു.

15 വര്‍ഷങ്ങള്‍ക്ക് മുമ്പ് നബാര്‍ഡാണ് പാലം നിര്‍മ്മിച്ചത്.

 

 

 

Related News from Archive
Editor's Pick