ഹോം » കേരളം » 

കുട്ടികളെ കോളേജുകളിലേക്ക് അയക്കുന്നത് രാഷ്ട്രീയം തൊഴിലാക്കാനല്ല

വെബ് ഡെസ്‌ക്
October 20, 2017

കൊച്ചി: മാതാപിതാക്കള്‍ കുട്ടികളെ കോളജുകളിലേക്ക് അയക്കുന്നത് രാഷ്ട്രീയം തൊഴിലാക്കാനല്ലെന്ന് ഹൈക്കോടതി. കലാലയ രാഷ്ട്രീയം അക്കാദമിക് അന്തരീക്ഷം തകര്‍ക്കുമെന്നും കോടതി നിരീക്ഷിച്ചു.

വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ പഠനാന്തരീക്ഷം തകരരുത്. ഇത് ഉറപ്പ് വരുത്തേണ്ടത് സര്‍ക്കാരിന്റെ ഉത്തരവാദിത്വമാണെന്നും കോടതി നിര്‍ദേശിച്ചു. പൊന്നാനി എംഇഎസ് കോളജ് നല്‍കിയ കോടതി അലക്ഷ്യ ഹര്‍ജി പരിഗണിക്കുമ്പോഴായിരുന്നു കലാലയ രാഷ്ട്രീയത്തിനെതിരേ ഹൈക്കോടതി വീണ്ടും രൂക്ഷ വിമര്‍ശനം ഉന്നയിച്ചത്.

കലാലയങ്ങള്‍ പഠിക്കാനുള്ള കേന്ദ്രങ്ങളാണ്. സമരം നടത്തുന്നവര്‍ക്ക് മറൈന്‍ ഡ്രൈവ് പോലുള്ള പൊതുസ്ഥലങ്ങള്‍ ഉപയോഗിക്കാവുന്നതാണ്. എല്ലാത്തിനും അതിന്റേതായ സ്ഥലമുണ്ടെന്നും കോടതി കഴിഞ്ഞ ദിവസം പരാമര്‍ശിച്ചിരുന്നു.

കോളജില്‍ നടക്കുന്ന വിദ്യാര്‍ഥി സമരത്തിനെതിരേ പൊന്നാനി എംഇഎസ് കോളജ് നല്‍കിയ ഹര്‍ജി പരിഗണിക്കുന്നതിനിടെയാണ് കോടതി ഇക്കാര്യം വ്യക്തമാക്കിയത്.

Related News from Archive
Editor's Pick