ഹോം » കേരളം » 

ദിലീപിനെ പ്രതിയാക്കുന്നതില്‍ അന്വേഷണ സംഘത്തിന് മേല്‍ സമ്മര്‍ദമില്ല

വെബ് ഡെസ്‌ക്
October 20, 2017

കൊച്ചി: കൊച്ചിയില്‍ പ്രമുഖ നടിയെ ആക്രമിച്ച കേസില്‍ ദിലീപിനെ ഒന്നാം പ്രതിയാക്കുന്നതില്‍ അന്വേഷണ സംഘത്തിന് മേല്‍ സമ്മര്‍ദമില്ലെന്ന് ആലുവ റൂറല്‍ എസ്.പി എ.വി ജോര്‍ജ്.

അന്വേഷണം അവസാനഘട്ടത്തിലാണെന്നും കൂടുതല്‍ പേരുടെ മൊഴി എടുക്കുമോയെന്ന കാര്യത്തില്‍ ഇപ്പോള്‍ വെളിപ്പെടുത്താനാവില്ലെന്നും അദ്ദേഹം വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.

അന്വേഷണം പൂര്‍ത്തിയാക്കിയ ഉടന്‍ കുറ്റപത്രം സമര്‍പ്പിക്കും. എന്നാല്‍ അതെന്ന് സമര്‍പ്പിക്കുമെന്ന കാര്യത്തില്‍ തീരുമാനമായിട്ടില്ലെന്നും എ.വി ജോര്‍ജ് മാധ്യമങ്ങളോട് പറഞ്ഞു.

 

 

കേരളം - പുതിയ വാര്‍ത്തകള്‍
Related News from Archive
Editor's Pick