തിരുവനന്തപുരം: ചെമ്പകശേരി റസിഡന്‍സ് അസോസിയേഷന് സംഘടിപ്പിച്ച 23-ാമത് സാംസ്കാരിക സന്ധ്യ ഗാനരചയിതാവും കവിയുമായ ചുനക്കര രാമന്‍കുട്ടി ഉദ്ഘാടനം ചെയ്തു. അപര്‍ണ കുറുപ്പ് മുഖ്യപ്രഭാഷണം നടത്തി. അസോസിയേഷന് പ്രസിഡന്റ് കെ. രാമകൃഷ്ണപിള്ള അധ്യക്ഷത വഹിച്ചു. കൗണ്‍സിലര്‍മാരായ എസ്. വിജയകുമാരി, ഐ. ചിഞ്ചു, മാധ്യമ പ്രവര്ത്തകന് മലയിന്‍കീഴ് ഗോപാലകൃഷ്ണന്, പി. രഘുനാഥന് നായര്‍, എന്‍. സുകുമാരന്തമ്പി, സി.പി. ഹരീന്ദ്രനാഥപിള്ള, കെ.എസ്. ശിവകുമാര്‍, അസോസിയേഷന് സെക്രട്ടറി ജി. രാജഗോപാല്‍, ജോ. കണ്‍വീനര്‍ വി. സുബയ്യ സംസാരിച്ചു.
ഓണാഘോഷ മത്സരവിജയികള്‍ക്ക് സമ്മാനങ്ങള്‍ വിതരണം ചെയ്തു. അസോസിയേഷന്റെ പ്രസിദ്ധീകരണമായ ഭദ്രദീപം അപര്‍ണകുറുപ്പ് പ്രകാശിപ്പിച്ചു. സാഹിത്യകാരന് പെരുന്താന്നി ബാലചന്ദ്രന്‍നായര്‍ പുസ്തകം ഏറ്റുവാങ്ങി. യോഗാനന്തരം വിവിധ പരിപാടികള്‍ നടന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: