ഹോം » പ്രാദേശികം » തിരുവനന്തപുരം » 

മോഷ്ടാക്കള്‍ അറസ്റ്റില്‍

October 21, 2017

തിരുവനന്തപുരം: നഗരത്തിലെ വിവിധ ഭാഗങ്ങളില്‍ നിന്ന് ബുള്ളറ്റുകളും മറ്റ് ഇരുചക്രവാഹനങ്ങളും മോഷ്ടിച്ച് രൂപവും എഞ്ചിന്‍ നമ്പരും ചേസിസ് നമ്പരും മാറ്റം വരുത്തിയശേഷം ഓണ്‍ലൈനില്‍ പരസ്യംചെയ്ത് ദിവസവാടകയ്ക്ക് നല്കിവന്നിരുന്ന സംഘത്തെ ഫോര്‍ട്ട് പോലീസ് അറസ്റ്റ് ചെയ്തു. പൂന്തുറ ചേരിയാമുട്ടം റ്റിസി 69/782ല്‍ താമസം അനീഷ് ടിറ്റോ, (23) മുട്ടത്തറ വലിയതുറ വാട്ട്‌സ് റോഡില്‍ റ്റിസി 71/641ല്‍ അനു (26) എന്നിവരെയാണ് ഫോര്‍ട്ട് പോലീസ് അറസ്റ്റുചെയ്തത്. അനീഷ് വാഹനങ്ങള്‍ മോഷ്ടിച്ച് അനുവിന്റെ ഗോഡൗണിലെത്തിക്കും. മെക്കാനിക്കായ അനു വാഹനങ്ങളുടെ നിറവും രൂപവും മാറ്റി പ്രതിദിനം 1000 രൂപ നിരക്കില്‍ വാടകയ്ക്ക് നല്കിവരികയായിരുന്നു. ഓരോ വണ്ടിക്കും അനു അനീഷിന് നല്കിയിരുന്നത് 15000 രൂപയാണ്. തമിഴ്‌നാട് പോലീസ് അനേ്വഷണം നടത്തിവന്ന ഒരു കേസില്‍നിന്നാണ് അനുവിനെ കുറിച്ചുള്ള വിവരം ലഭ്യമായത്. ഫോര്‍ട്ട്, തമ്പാനൂര്‍, വഞ്ചിയൂര്‍, വലിയതുറ, തിരുവല്ലം, പൂന്തുറ, കോവളം, വിഴിഞ്ഞം സ്റ്റേഷതിര്‍ത്തികളില്‍ നിന്ന് മോഷ്ടിച്ച 13 ഓളം ഇരുചക്ര വാഹനങ്ങള്‍ ഇവരില്‍ നിന്ന് കണ്ടെടുത്തു. ഇനിയും വാഹനങ്ങള്‍ കണ്ടെത്തേണ്ടതായിട്ടുണ്ട്. കൂട്ടുപ്രതികളെ കുറിച്ചുള്ള വിവരം ലഭ്യമായിട്ടുണ്ടെന്നും എസി അറിയിച്ചു.

Related News from Archive
Editor's Pick