ഹോം » പ്രാദേശികം » തിരുവനന്തപുരം » 

റോഡിന്റെ ദുരവസ്ഥ: ബിജെപി പ്രതിഷേധത്തിലേക്ക്

October 21, 2017

തിരുവനന്തപുരം: കുടപ്പനക്കുന്ന് കൃഷ്ണാനഗറില്‍ ദയാനഗര്‍ മുതല്‍ കുഞ്ചിലാമൂട് വരെയുള്ള റോഡിന്റെ ശോചനീയാവസ്ഥയ്ക്ക് പരിഹാരം കാണാത്തതില്‍ പ്രതിഷേധിച്ച് ബിജെപിയുടെ നേതൃത്വത്തില്‍ നാട്ടുകാര്‍ പ്രക്ഷോഭത്തിലേക്ക്. നിരവധി പരാതികള്‍ നല്കിയിട്ടും തെരുവുവിളക്കുകള്‍ കത്തിക്കാത്തതിലും കൗണ്‍സിലറുടെ നിഷേധാത്മകമായ പ്രവര്‍ത്തിയിലും പ്രതിഷേധിച്ചാണ് നാട്ടുകാരൊന്നടങ്കം ബിജെപിയുടെ നേതൃത്വത്തില്‍ വഴിതടയല്‍ ഉള്‍പ്പെടെയുള്ള പ്രക്ഷോഭപരിപാടികള്‍ നടത്തുവാന്‍ തീരുമാനിച്ചത്.
തെരഞ്ഞെടുപ്പില്‍ ജയിച്ചശേഷം വാര്‍ഡിലേക്ക് തിരിഞ്ഞുനോക്കാത്ത കൗണ്‍സിലറുടെ നടപടിയില്‍ ജനങ്ങള്‍ മുഴുവനും പ്രതിഷേധത്തിലാണ്. മഴപെയ്ത് റോഡിലെ കുഴികളില്‍ മുട്ടളവുവരെ വെള്ളം നിറഞ്ഞതു കാരണം സ്‌കൂള്‍ കുട്ടികള്‍ മുതല്‍ വൃദ്ധരായ രോഗികള്‍ക്കുപോലും റോഡിലൂടെ നടന്നുപോകാന്‍ കഴിയുന്നില്ല. പേരൂര്‍ക്കടയില്‍നിന്ന് ഓട്ടോ വിളിച്ചാല്‍ കൃഷ്ണാനഗറില്‍ യാത്രക്കാരെ ഇറക്കിവിടുന്നത് പതിവാണെന്ന് ബിജെപി കുടപ്പനക്കുന്ന് വാര്‍ഡ് കമ്മറ്റി കണ്‍വീനര്‍ ആരോപിച്ചു.

Related News from Archive
Editor's Pick