തിരുവനന്തപുരം: ചിറക്കര റസിഡന്‍സ് അസോസിയേഷന്റെ ആറാം വാര്‍ഷികാഘോഷം പാപ്പനംകോട് പാലസ് ലൈനിലെ ഹരിമയില് നടന്നു. അസോസിയേഷന് പ്രസിഡന്റ് പ്രൊഫ. ആര്. ഹരിദാസിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗം ഭാഷാ പണ്ഡിതന് ഡോ പി. സേതുനാഥ് ഉദ്ഘാടനം ചെയ്തു. ഗവ. ചില്‍ഡ്രന്‍സ് ഹോം പൂജപ്പുരയിലെ സൈക്കോളജിസ്റ്റ് വി.ആര്. രാജി മുഖ്യപ്രഭാഷണം നടത്തി. വിദ്യാഭ്യാസ അവാര്‍ഡ് വിതരണം വാര്‍ഡ് കൗണ്‍സിലര്‍ എ. വിജയന് നിര്‍വഹിച്ചു. നേത്രചികിത്സയില്‍ എഫ്ആര്‍സിഎസ് കരസ്ഥമാക്കിയ ഡോ ലക്ഷ്മി എച്ചിനെ റീജണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഒഫ്താല്‍മോളജി ഡയറക്ടര്‍ ഡോ വി. സഹസ്രനാമം പുരസ്കാരം നല്കി അനുമോദിച്ചു. അസോസിയേഷന് മുന്‍ പ്രസിഡന്റ് എം.പി. ശ്രീധരന് നായരെ ഡോ പി. സേതുനാഥ് പൊന്നാട നല്കി ആദരിച്ചു. ഓണാഘോഷത്തോടനുബന്ധിച്ച് നടന്ന കലാകായിക മത്സരവിജയികള്‍ക്ക് കരമന ജനമൈത്രി സിആര്‍ഒ വി. വേണുഗോപാല്‍, ചിന്മയ സ്കൂള്‍ അധ്യാപിക ആശ പി. നായര്‍ എന്നിവര്‍ സമ്മാനവിതരണം നടത്തി. ഫ്രാറ്റ് മേഖലാ പ്രസിഡന്റ് എന്‍. സാംകുഞ്ഞ്, അസോസിയേഷന് ഖജാന്‍ജി അഡ്വ. എസ്. പ്രവീണ്‍, സെക്രട്ടറി മണികണ്ഠന് ജി. തമ്പി, ജോയിന്റ് സെക്രട്ടറി ഡോ രമാ ഹരിദാസ്, വൈസ് പ്രസിഡന്റ് ബിസ് അജിത്ത് എന്നിവര്‍ സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: