ഹോം » വാര്‍ത്ത » പ്രാദേശികം » കാസര്‍കോട് » 

മൂന്നര പവന്‍ കവര്‍ന്നു

July 16, 2011

തൃക്കരിപ്പൂറ്‍: വലിയപറമ്പ്‌ പടന്ന കടപ്പുറത്ത്‌ വീട്ടില്‍ ആളില്ലാത്ത സമയത്ത്‌ പട്ടാപ്പകല്‍ വീട്‌ കുത്തിത്തുറന്ന്‌ കവര്‍ച്ച. പടന്ന കടപ്പുറം ടെലിഫോണ്‍ എക്സ്ചേഞ്ച്‌ പരിസരത്തെ കെ.കുഞ്ഞബ്ദുല്ലയുടെ വീടിന്‌ പിന്നിലെ ഗ്രിത്സ്‌ കുത്തിത്തുറന്ന്‌ മൂന്നരപവന്‍ സ്വര്‍ണ്ണമാണ്‌ കവര്‍ന്നത്‌. വിദേശത്തുള്ള കുഞ്ഞബ്ദുല്ലയുടെ ഭാര്യ പി.കെ.ഖമറുന്നീസയും കുട്ടിയും കാഞ്ഞങ്ങാട്‌ ആസ്പത്രിയില്‍ പോയി തിരിച്ച്‌ വന്നപ്പോഴാണ്‌ വീടി കുത്തിത്തുറന്നത്‌ കണ്ടത്‌. ചന്തേര എസ്‌.ഐ നിസാമുദ്ദീനും സംഘവും സ്ഥലത്തെത്തി കേസെടുത്തു.

അഭിപ്രായം രേഖപ്പെടുത്താംമലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍

Related News from Archive
Editor's Pick