ഹോം » കേരളം » 

അടുത്ത വര്‍ഷത്തെ പൊതു അവധി ദിനങ്ങള്‍ പ്രഖ്യാപിച്ചു

വെബ് ഡെസ്‌ക്
October 20, 2017

തിരുവനന്തപുരം: സംസ്ഥാനത്ത് അടുത്ത വര്‍ഷത്തെ പൊതു അവധി ദിനങ്ങള്‍ പ്രഖ്യാപിച്ചു. രണ്ടാം ശനി, ഞായര്‍ എന്നിവയൊഴികെയുള്ള പൊതു അവധി ദിവസങ്ങള്‍ ഉള്‍പ്പെടുത്തി സംസ്ഥാന പൊതുഭരണ വകുപ്പ് വിജ്ഞാപനം പുറത്തിറക്കി. അവധി ദിവസങ്ങള്‍ ഇവയാണ്.

മന്നം ജയന്തി- ജനുവരി രണ്ട്, റിപ്പബ്ലിക് ദിനം – ജനുവരി 26, ശിവരാത്രി – ഫെബ്രുവരി 13, പെസഹ വ്യാഴം – മാര്‍ച്ച് 29, ദു:ഖ വെളളി -മാര്‍ച്ച് 30, മെയ് ദിനം-മെയ് 1, ഈ ദുല്‍ ഫിത്തര്‍ (റംസാന്‍) -ജൂണ്‍ 15, സ്വാതന്ത്ര്യദിനം-ഓഗസ്റ്റ് 15, ബക്രീദ് – ഓഗസ്റ്റ് 22, ഒന്നാം ഓണം -ഓഗസ്റ്റ് 24, തിരുവോണം- ഓഗസ്റ്റ് 25, നാലാം ഓണം (ശ്രീനാരായണ ഗുരു ജയന്തി)-ഓഗസ്റ്റ് 27, അയ്യങ്കാളി ജയന്തി-ഓഗസ്റ്റ് 28, മുഹറം -സെപ്റ്റംബര്‍ 20, ശ്രീനാരായണ ഗുരു സമാധി-സെപ്റ്റംബര്‍ 21, ഗാന്ധി ജയന്തി-ഒക്ടോബര്‍ രണ്ട്, മഹാനവമി-ഒക്ടോബര്‍ 18, വിജയദശമി- ഒക്ടോബര്‍ 19, ദീപാവലി-നവംബര്‍ 6, മിലാദ് ഇ ഷെരീഫ് (നബിദിനം)-നവംബര്‍ 20, ക്രിസ്മസ് -ഡിസംബര്‍ 25.

രണ്ടാം ശനി/ഞായര്‍ വരുന്ന പൊതു അവധി ദിനങ്ങള്‍:

ഈസ്റ്റര്‍-ഏപ്രില്‍ 1, അംബേദ്കര്‍ ജയന്തി -ഏപ്രില്‍ 14, വിഷു- ഏപ്രില്‍ 15, കര്‍ക്കിടക വാവ്- ഓഗസ്റ്റ് 11, മൂന്നാം ഓണം-ആഗസ്റ്റ് 26, ശ്രീകൃഷ്ണ ജയന്തി- സെപ്റ്റംബര്‍ 2.
നിയന്ത്രിത അവധികള്‍: അയ്യാ വൈകുണ്ഡ സ്വാമി ജയന്തി -മാര്‍ച്ച് 12, വിശ്വകര്‍മ്മ ദിനം-സെപ്റ്റംബര്‍ 17.

കേരളം - പുതിയ വാര്‍ത്തകള്‍
Related News from Archive
Editor's Pick