കണ്ണൂര്‍: നേത്രരോഗ വിദഗ്ധരുടെ സംസ്ഥാന സംഘടനയായ കേരള സൊസൈറ്റി ഓഫ് ഒഫ്താല്‍മിക് സര്‍ജന്‍സിന്റെ ആഭിമുഖ്യത്തില്‍ ഒഫ്താല്‍മിക് സൊസൈറ്റി ഓഫ് കണ്ണൂര്‍, കോംട്രസ്റ്റ് കണ്ണാശുപത്രി, ഐഎംഎ തലശ്ശേരി എന്നീ സംഘടനകളുടെ ആഭിമുഖ്യത്തില്‍ നേത്രരോഗനിര്ണയത്തെയും ചികിത്സയെയും കുറിച്ച് ശില്ശാല സംഘടിപ്പിക്കുന്നു. കണ്ണൂര്‍ സെന്‍ട്രല്‍ അവന്യുവില്‍ 22ന് നടക്കുന്ന സമ്മേളനത്തില്‍ കേരള, കര്‍ണാടക, തമിഴ്നാട് എന്നിവിടങ്ങളില്‍ നിന്നുള്ള നേത്രരോഗ ചികിത്സാ വിദഗ്ധര്‍, തിമിര ശസ്ത്രക്രിയ, നേത്രപടലത്തിലെ രോഗങ്ങള്‍, യുവിയൈറ്റിസ്, ഗ്ലോക്കോമ, കുട്ടികളിലെ നേത്രരോഗങ്ങള്‍, റെറ്റിനയിലെ രോഗങ്ങള്‍, കോങ്കണ്ണിനുള്ള ചികിത്സ, കണ്ണിന്റെ ലേസര്‍ ചികിത്സ തുടങ്ങിയവയെക്കുറിച്ച് പ്രബന്ധങ്ങള്‍ അവതരിപ്പിക്കും. സമ്മേളനം കെഎസ്ഒഎസിന്റെ സംസ്ഥാനജനറല്‍ സെക്രട്ടറി ഡോ.തോമസ് ചെറിയാന് ഉദ്ഘാടനം ചെയ്യും. വാര്‍ത്താസമ്മേളനത്തില്‍ ഡോ.ശ്രീനി എടക്ലോണ്‍, പി.കെ.രണ്‍ദീപ്, എം.സുമോദ് എന്നിവര്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: