ബിഎസ്‌എന്‍എല്‍ സംസ്ഥാനത്ത് പുതിയ പ്ലാൻ അവതരിപ്പിച്ചു

Friday 20 October 2017 5:29 pm IST

തിരുവനന്തപുരം: സംസ്ഥാനത്ത് ബിഎസ്‌എന്‍എല്‍ ഉപഭോക്താക്കള്‍ക്കു വേണ്ടി പുതിയ പ്ലാന്‍. പുതിയ പ്ലാന്‍ പ്രീപെയ്ഡ് മൊബൈല്‍ വരിക്കാരെ ലക്ഷ്യമിട്ടാണ്. ഇതു ബിഎസ്‌എന്‍എല്‍ തിരുവിതാംകൂര്‍ രാജകുടുംബാംഗം ഗൗരി പാര്‍വ്വതി ഭായ്ക്ക് നല്‍കി ഉദ്ഘാടനം ചെയ്തു. ഇതിനു പുറമെ യുഎഇയിലേക്ക് പ്രീപെയ്ഡ് അന്താരാഷ്ട്ര റോമിംഗ് സൗകര്യവും ബിഎസ്‌എന്‍എല്‍ അവതരിപ്പിച്ചു. സംസ്ഥാനത്ത് ബിഎസ്‌എന്‍എല്‍ ഉപഭോക്താക്കളുടെ എണ്ണം ഒരു കോടി കവിഞ്ഞതായി കേരള സര്‍ക്കിള്‍ ചീഫ് ജനറല്‍ മാനേജര്‍ ട്രിവാന്‍ഡ്രം പിടി മാത്യു അറിയിച്ചു.