തമിഴ്നാട്ടിൽ ബസ് സ്റ്റാന്‍ഡ് തകര്‍ന്ന് എട്ടു മരണം

Friday 20 October 2017 5:48 pm IST

നാഗപട്ടണം: തമിഴ്‌നാട്ടിലെ നാഗപട്ടണം ജില്ലയിലെ പൊറയാറിലെ ബസ് സ്റ്റാന്‍ഡിന്റെ മേല്‍ക്കൂരയുടെ ഒരു ഭാഗം തകര്‍ന്നു വീണ് എട്ടു പേര്‍ മരിച്ചു. ഇന്നലെ രാവിലെയാണ് സംഭവം. മരിച്ചരിലും പരിക്കേറ്റവരിലും കൂടുതലും ഡ്രൈവര്‍മാരും കണ്ടക്ടര്‍മാരുമാണ്. പഴയ കെട്ടിടം തകരാന്‍ കാരണം ദിവസങ്ങളായി പെയ്യുന്ന കനത്ത മഴയാണെന്ന് കരുതുന്നു.