ആലപ്പുഴ: പത്താംതരം തുല്യതയുടെ പന്ത്രണ്ടാമത് ബാച്ചില്‍ 732 പേര് പൊതു പരീക്ഷ എഴുതി. എഴുതിയവരില്‍ 337 പേര് സ്ത്രീകളാണ്.
ജില്ലയിലെ വിവിധ ഭാഗങ്ങളിലുള്ള 16 ഹൈസ്കൂളുകളിലാണ് പരീക്ഷ നടത്തിയത്. പത്താംതരം തുല്യത കോഴ്സിന് പിഎസ്സി അംഗീകാരമുള്ളതിനാല്‍ നിയമനങ്ങള്‍ക്കും പ്രമോഷനും വേണ്ടിയാണ് പലരും പരീക്ഷ എഴുതിയത്.
ഏറ്റവും കൂടുതല്‍ പഠിതാക്കള്‍ പരീക്ഷ എഴുതിയത് ആലപ്പുഴ മുഹമ്മദന്‍സ് ഗേ ള്‍സ് ഹൈസ്കൂളിലാണ്. കുറവ് തലവടി ഗവണ്മെന്റ് ഹയര്‍സെക്കന്‍ഡറി സ്കൂളിലാണ്.
എസ്എല്‍ പുരം ജിഎസ്എംഎംജിഎച്ച്എസ്എസില് പരീക്ഷയെഴുതിയ 57 കാരനായ രാമചന്ദ്രനാണ് ഏറ്റവും പ്രായം കൂടിയ പരീക്ഷാര്‍ത്ഥി. പട്ടികജാതിയില്‍പ്പെട്ട 275 പേരും പട്ടികവര്‍ഗ്ഗത്തില്‍പ്പെട്ട പതിമൂന്നു പേരും പരീക്ഷ എഴുതി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: