ഹോം » ലോകം » 

ചൈനീസ് കമ്മ്യൂണിസ്റ്റ് പാർട്ടിയിൽ അഴിമതിയും അധികാര മോഹവും

വെബ് ഡെസ്‌ക്
October 20, 2017

ബെയ്‌ജിങ്: ചൈനയിലെ കമ്യൂണിസ്റ്റ് പാർട്ടിയിലെ ഉന്നത സമിതി നേതാക്കൾ പ്രസിഡന്റ് സീ ജിൻപിംഗിൽ നിന്ന് അധികാരം പിടിച്ചെടുക്കുന്നതിന് ശ്രമങ്ങൾ നടത്തിയിരുന്നതായി റിപ്പോർട്ട്. ചൈനയിലെ സെക്യൂരിറ്റീസ് റെഗുലേറ്ററി കമ്മീഷൻ മേധാവി ലിയു ഷിയുവാണ് ഇക്കാര്യം കമ്മ്യൂണിസ്റ്റ് പാർട്ടി കോൺഗ്രസിലൂടെ പുറത്ത് വിട്ടത്. ഇതിനായി ഇവർ ഗൂഢാലോചന നടത്തിയെന്നും ലിയു തുറന്നടിച്ചു.

പോളിറ്റ് ബ്യൂറോയിലെ ആറ് പ്രമുഖ നേതാക്കളാണ് അട്ടിമറി ശ്രമങ്ങൾക്ക് ചുക്കാൻ പിടിച്ചത്. ഇവരുടെ പേരുകൾ കമ്മീഷൻ പുറത്ത് വിട്ടിട്ടുണ്ട്. ഇവർ നടത്തിയ അഴിമതി പുറത്ത് വന്നതോടെ പ്രസിഡന്റ് സീ സി ജിൻപിംഗ് ഇവർക്കെതിരെ രംഗത്തെത്തുകയും ചെയ്തു. തുടർന്ന് നേതാക്കളെ അറസ്റ്റ് ചെയ്യുകയും ജയിലിടയ്ക്കുകയും ചെയ്തിരുന്നു.

ചൈനയിലെ കമ്മ്യൂണിസ്റ്റ് പാർട്ടിയിൽ നടക്കുന്ന അഴിമതിയും അധികാര മോഹങ്ങളുമാണ് ഇത്തരത്തിലുള്ള റിപ്പോർട്ടുകളിലൂടെ പുറത്ത് വരുന്നത്.

ലോകം - പുതിയ വാര്‍ത്തകള്‍
Related News from Archive
Editor's Pick