പീരുമേട്: കൊട്ടാരക്കര-ദിണ്ടിഗല്‍ ദേശീയപാതയിലെ മുറിഞ്ഞപുഴയില്‍ കെ എസ് ആര് ടി സി ബസുകള്‍ കൂട്ടിമുട്ടി 5 പേര്‍ക്ക് പരിക്കേറ്റു.ഇന്നലെ വൈകുന്നേരം 5.45 ഓടെ മുറിഞ്ഞപുഴ ജംഗ്ഷനിലായിരുന്നു അപകടം. കുമളിയില്‍ നിന്നും കോട്ടയത്തേക്ക് വരികയായിരുന്ന ബസും മുണ്ടക്കയത്തു നിന്നും കണയങ്കവയലിലേക്ക് പോകുകയായിരുന്ന ബസും നേര്‍ക്കുനേര്‍ കൂട്ടിമുട്ടുകയായിരുന്നു.
അപകടത്തെ തുടര്‍ന്ന് അര മണിക്കൂര്‍ ഗതാഗതം സ്തംഭിച്ചു. ഹൈവെ പോലീസ് സ്ഥലത്തെത്തിയ ശേഷമാണ് ഗതാഗതം പുനസ്ഥാപിച്ചത് .
പ്രതികരിക്കാൻ ഇവിടെ എഴുതുക: