മറയൂര്‍: മറയൂരില്‍ ബാബുനഗര്‍ ഭാഗത്ത് ഡെങ്കിപ്പനി പടരുന്നു. മറയൂരിലെ ഭൂരിഭാഗം മലിന്യങ്ങളും മറയൂര്‍ കരിമൂട്ടി ഭാഗത്താണ് നിക്ഷേപിക്കുന്നത്. ഈ മലിന്യങ്ങളില്‍ നിന്നുമാണ് കൊതുകുകള്‍ പടരുന്നത്.
ബാബുനഗര്‍ ഭാഗത്ത് രണ്ടു മാസത്തിനുള്ളിള് പത്തിലധികം പേര്‍ക്കാണ് ഡെങ്കിപ്പനി ബാധിച്ചിരിക്കുന്നത്. കഴിഞ്ഞ മഴക്കാലത്ത് ഡെങ്കിപ്പനി രൂക്ഷമായ സാഹചര്യത്തില്‍ കരിമുട്ടി ഭാഗത്ത് മാലിന്യങ്ങള്‍ നിക്ഷേപിക്കില്ലെന്ന് മറയൂര്‍ ഗ്രമപഞ്ചായത്ത് അറിയിച്ചിരുന്നു.
ഇപ്പോഴും ഇവിടെയാണ് മാലിന്യങ്ങള്‍ നിക്ഷേപിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: