തുറവൂര്‍: വാട്ടര്‍ ബില്ലടക്കാന്‍ സംവിധാനമില്ലാത്തത് ഉപഭോക്താക്കളെ ദുരിതത്തിലാക്കുന്നു. ചേര്‍ത്തല താലൂക്കിന്റെ വടക്കന്‍ മേഖലയിലുള്ളവരാണ് ഇതുമൂലം ദുരിതം അനുഭവിക്കുന്നത്. നേരത്തേ തുറവൂര്‍ പഞ്ചായത്ത് ഓഫീസില്‍ അതോറിട്ടിയുടെ സബ് ഓഫീസ് പ്രവര്‍ത്തിച്ചിരുന്നെങ്കിലും ഇവിടെ ബില്ലടയ്ക്കാനുള്ള സൗകര്യമില്ലാതിരുന്നത് പ്രതിഷേധത്തിന് ഇടയാക്കിയിരുന്നു. ഇതിനിടെ പഞ്ചായത്തു മായുണ്ടായ ചില തര്‍ക്കങ്ങളെ തുടര്‍ന്ന് ഓഫീസ് അടച്ചു പൂട്ടുകയായിരുന്നു. ഓഫീസ് പ്രവര്‍ത്തനം തുടങ്ങിയപ്പോള്‍ മുതല്‍ ഇവിടെ വെള്ളക്കരം സ്വീകരിക്കാന്‍ സംവിധാനമൊരുക്കണമെന്ന ആവശ്യമുയര്‍ന്നിരുന്നു. അരൂര്‍, എഴുപുന്ന, കോടംതുരുത്ത്, കുത്തിയതോട് തുറവൂര്‍ എന്നീ പഞ്ചായത്തുകളിലെ ആയിരക്കണക്കിന് ഉപഭോക്താക്കള്‍ വെള്ളക്കരം ഒടുക്കാന്‍ ചേര്‍ത്തല എക്റേ കവലയിലുള്ള ഓഫീസിലെത്തേണ്ട അവസ്ഥയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: