മുണ്ടക്കയം: മുണ്ടക്കയം ബസ് സ്റ്റാന്‍ഡിനുള്ളില്‍ കിഴക്കന്‍ മേഖലയിലേക്കുള്ള ബസുകള്‍ പാര്‍ക്ക് ചെയ്യുന്ന സ്ഥലത്ത് സ്ലാബ് തകര്‍ന്ന് കുഴി രൂപപ്പെട്ടത് അപകടഭീഷണിയായി. സ്റ്റാന്‍ഡിനുള്ളിലെ ഓടയുടെ മുകളിലെ സ്ലാബ് കോണ്‍ക്രീറ്റിംഗ് നശിക്കുകയും കമ്പികള്‍ തെളിഞ്ഞ് കുഴി രൂപപെട്ടിരിക്കുകയാണ്. വാഹനങ്ങളുടെ ടയറുകള്‍ കുഴിയില്‍ അകപ്പെട്ട് അപകട സാധ്യതയും നിലനില്ക്കുന്നു.
കെഎസ്ആര്‍ടിസി ബസുകള്‍ പാര്‍ക്ക് ചെയ്യുന്ന സ്ഥലമായ ഇവിടെ പരിചയമില്ലാത്ത ഡ്രൈവര്‍മാര്‍ ബസ് പിന്നോട്ടെടുക്കുമ്പോള്‍ അപകടം ഉണ്ടാകുവാന്‍ സാധ്യതയേറെയാണ്. രാത്രികാലങ്ങളില്‍ കാല്‍നടയാത്രക്കാര്‍ക്കും അപകടഭീഷണിയാണ്. ബസ് സ്റ്റാന്‍ഡിനുള്ളില്‍ പല സ്ഥലങ്ങളിലും സ്ലാബുകള്‍ തകര്‍ന്നിട്ടുണ്ട്. ഓടയ്ക്ക് മുകളിലെ സ്ളാബുകള്‍ തകര്‍ന്നതിനാല്‍ ദുര്‍ഗന്ധവും വ്യാപിക്കുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: