കോട്ടയം: കേന്ദ്രതൊഴില്‍ ഉദ്യോഗമന്ത്രാലയത്തിന്റെ കീഴിലുള്ള ദേശീയ തൊഴില്‍ സേവനകേന്ദ്രം സ്വകാര്യ സ്ഥാപനങ്ങളുമായി സഹകരിച്ച് കോട്ടയം സിഎംഎസ് കോളേജില്‍ 22ന് മെഗാ ജോബ്ഫെയര്‍ നടത്തുന്നു. എട്ടാം ക്ലാസ് മുതല്‍ വിവിധതലത്തിലുള്ള ഉയര്‍ന്ന വിദ്യാഭ്യാസമുള്ളവര്‍ക്ക് മള്‍ട്ടി നാഷണല്‍ കമ്പനികള്‍ മുതല്‍ ചെറുതും വലുതുമായ 50ഓളം സ്വകാര്യ സ്ഥാപനങ്ങളില്‍ അയ്യായിരത്തോളം ഒഴിവുകളിലേക്ക് എല്ലാ വിഭാഗത്തില്‍പ്പെട്ട ഉദ്യോഗാര്‍ത്ഥികളെയും തെരഞ്ഞെടുക്കും. സൗജന്യമായി നടത്തുന്ന തൊഴില്‍മേളയില്‍ 22ന് രാവിലെ 9ന് പേര് രജിസ്റ്റര്‍ ചെയ്ത് നേരിട്ട് ഇന്റര്‍വ്യൂവിന് പങ്കെടുക്കാം. നാലുസെറ്റ് ബയോഡേറ്റാ കൈവശം കരുതണം. കൊച്ചിയിലെ സൊസൈറ്റി ഫോര്‍ ഇന്റര്‍ഗ്രേറ്റഡ് ഗ്രോത്ത് ഓഫ് ദി നേഷന്‍ എന്ന സംഘടനയുടെയും കേരള ചേമ്പര്‍ ഓഫ് കൊമേഴ്സ് ആന്റ് ഇന്‍ഡസ്ട്രീസിന്റെയും സഹകരണത്തോടെയാണ് ജോബ് ഫെയര്‍ നടത്തുന്നത്. തൊഴില്‍ മേളയില്‍ സ്വയം തൊഴില്‍ ചെയ്യുന്നതിന് വേണ്ടി വിവിധ ഉപദേശങ്ങള്‍, ഉന്നത വിദ്യാഭ്യാസം, മറ്റ് പരിശീലനങ്ങള്‍ മുതലായവയ്ക്കുവേണ്ടിയുള്ള മാര്‍ഗ നിര്‍ദ്ദേശങ്ങളും ബിഎസ്എന്‍എല്‍ സിം കാര്‍ഡ് ആധാര്‍ കാര്‍ഡുമായി ലിങ്ക് ചെയ്യുന്നതിനുള്ള സൗകര്യവും, കേന്ദ്ര സര്‍ക്കാരിന്റെ കഴിഞ്ഞ മൂന്ന് വര്‍ഷക്കാലത്തെ പ്രവര്‍ത്തനങ്ങളെപ്പറ്റിയും വിവിധ പദ്ധതികളെപ്പറ്റിയും അറിയുന്നതിനുവേണ്ടിയുള്ള എക്സിബിഷനും നടത്തുന്നുണ്ട്. വിവരങ്ങള്‍ക്ക്: 9526889092, 9446208508, 9048009210
പ്രതികരിക്കാൻ ഇവിടെ എഴുതുക: