ഹോം » പ്രാദേശികം » കോട്ടയം » 

കണ്ടലമ്മച്ചി അനുസ്മരണം

October 21, 2017

കുമരകം: നൂറുകണക്കിന് കണ്ടല്‍ച്ചെടികള്‍ നട്ട് പരിപാലിച്ച് പോന്ന മറിയാമ്മ കുര്യന്‍ എന്ന കണ്ടലമ്മച്ചിയുടെ എട്ടാമത് ചരമവാര്‍ഷികം കുമരകത്തെ ചെപ്പന്നിക്കര വസതിയില്‍ നടന്നു. ഗവ. എസ് എല്‍ ബി എല്‍ പി സ്‌കൂളിലെ കുട്ടികള്‍, എറണാകുളം ജില്ലയിലെ നവ നിര്‍മ്മാണ്‍ സ്‌കൂളിലെ കുട്ടികള്‍, ഒയസ്‌ക ഇന്റര്‍ നാഷണല്‍ തുടങ്ങിയ പരിസ്ഥിതി സംഘടനകളുടെയും നേതൃത്വത്തില്‍ ആണ് പരിപാടി സംഘടിപ്പിക്കപ്പെട്ടത്.
കായല്‍ കാക്കാന്‍ കണ്ടല്‍, കണ്ടല്‍ കാക്കാന്‍ നമ്മള്‍ എന്നതായിരുന്നു ഇത്തവണത്തെ മുദ്രാവാക്യം
യുവ വൈല്‍ഡ് ലൈഫ് ഫോട്ടോഗ്രാഫറായ വിനയന്‍ കൊടുങ്ങൂരിന്റെ 150 ല്‍പരം വന്യജീവികളുടെ ഫോട്ടോഗ്രാഫി പ്രദര്‍ശനം ‘വനചരം’ എന്ന പേരില്‍ സംഘടിപ്പിക്കപ്പെട്ടു പരിപാടിയോടനുബന്ധിച്ച് പുത്തന്‍ റോഡ് ജങ്ഷനില്‍ നിന്നും കണ്ടലമ്മച്ചിയുടെ വസതിയിലേക്ക് പരിസ്ഥിതി പ്രവര്‍ത്തകരുടെയും വിവിധസ്‌കൂളുകളില്‍ നിന്നെത്തിയ കുട്ടികളുടെയും കണ്ടല്‍ സന്ദേശയാത്രയും ഗവ. എസ്എല്‍ബിഎല്‍പി സ്‌കൂളിന്റെ നേതൃത്വത്തില്‍ നടന്നു.

കോട്ടയം - പുതിയ വാര്‍ത്തകള്‍
Related News from Archive
Editor's Pick