കണ്ണൂര്‍: ഭരണകൂടങ്ങളുടെയും സ്വകാര്യ വ്യക്തികളുടെയും സ്ഥാപനങ്ങളുടെയും അഴിമതിയും അനീതിയും പുറത്തുകൊണ്ടുവരുന്നതിന്റെ പേരില്‍ പത്രപ്രവര്‍ത്തകര്‍ നിരന്തരം ഭീഷണി നേരിടുകയാണെന്നും പത്രപ്രവര്‍ത്തകര്‍ക്ക് നിര്‍ഭയമായി ജോലി ചെയ്യാന്‍ സാഹചര്യമൊരുക്കണമെന്നും സീനിയര്‍ ജേര്‍ണലിസ്റ്റ് ഫോറം കണ്ണൂര്‍ ജില്ലാ എക്സിക്യൂട്ടീവ് യോഗം സര്‍ക്കാറുകളോടാവശ്യപ്പെട്ടു.
പത്രപ്രവര്‍ത്തകരെ പൊതുസമൂഹത്തിന്റെ മുന്നില്‍ പരസ്യമായി അപസഹിക്കുന്ന ഭരണകര്‍ത്താക്കളുടെ നടപടിയില്‍ യോഗം ശക്തമായി പ്രതിഷേധിച്ചു. യോഗത്തില്‍ ഫോറം ജില്ലാ വൈസ് പ്രസിഡണ്ട് എ.ദാമോദരന്‍ അധ്യക്ഷത വഹിച്ചു. ഒ.കരുണന്, പി.ഗോപി, ഒ.ഉസ്മാന്, എം.വി.പ്രസാദ്, സി.ബി.മുഹമ്മദലി, രാജ്കുമാര് ചാല, എം.വി.രവീന്ദ്രന് എന്നിവര്‍ ചര്‍ച്ചയില്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: