തളിപ്പറമ്പ്: തളിപ്പറമ്പ് ജോയന്റ് ആര്‍ടിഒ ഓഫീസില്‍ വിജിലന്‍സ് സംഘം റെയ്ഡ് നടത്തി. വിജിലന്‍സ് ഡിവൈഎസ്പി മധുസൂദനന്റെ നിര്‍ദ്ദേശപ്രകാരം കണ്ണൂര്‍ വിജിലന്‍സ് സിഐ പി.ശശിധരന്റെ നേതൃത്വത്തിലായിരുന്നു റെയ്ഡ്. റെയ്ഡില്‍ ഏജന്റുമാരില്‍ നിന്ന് നിരവധി രേഖകള്‍ വിജിലന്‍സ് സംഘം പിടിച്ചെടുത്തു. ഓഫീസിനകത്ത് മോട്ടോര്‍ വാഹന വകുപ്പ് ഉദ്യോഗസ്ഥര്‍ കൈകാര്യം ചെയ്യേണ്ടുന്ന രേഖകളാണ് ഏജന്റുമാരില്‍ നിന്ന് പിടിച്ചെടുത്തത്. പിടിച്ചെടുത്ത രേഖകള്‍ വിജിലന്‍സ് സംഘം പരിശോധിച്ചു വരികയാണ്. ഉദ്യോഗസ്ഥര്‍ ചെയ്യേണ്ടുന്ന പല ജോലികളും ഏജന്റുമാര്‍ നേരിട്ടാണ് ചെയ്യുന്നതെന്നും ഇത് വന്‍ തോതിലുള്ള അഴിമതിക്ക് വഴിവെക്കുന്നതായും ആരോപണമുയര്‍ന്നതിന്റെ അടിസ്ഥാനത്തിലായിരുന്നു റെയ്ഡ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: