പൂനെ: മഹാരാഷ്ട്രയിലെ സാന്‍ഗ്ലിയില്‍ ട്രക്ക് മറിഞ്ഞ് മൂന്നു സ്ത്രീകളടക്കം 10 പേര് മരിച്ചു. പരിക്കേറ്റവരെ സമീപത്തെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
ടാസ്ഗോണ്‍- കവാത്തെ മഹാക്കല്‍ ഹൈവേയില്‍ പുലര്‍ച്ചെ രണ്ട് മണിയോടെയായിരുന്നു സംഭവം. കര്‍ണാടകയില്‍ നിന്നും മഹാരാഷ്ട്രയിലെ കാരാടിലേക്ക് ടൈലുമായി വരികയായിരുന്ന ട്രക്കാണ് നിയന്ത്രണംവിട്ടു മറിഞ്ഞത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: