സരിതയുടെ പുതിയ പരാതി ക്രൈംബ്രാഞ്ചിന് കൈമാറിയിട്ടില്ല

Saturday 21 October 2017 12:29 pm IST

തിരുവനന്തപുരം: സോളര്‍ കേസിലെ മുഖ്യപ്രതി സരിത.എസ്.നായര്‍ നല്‍കിയ പുതിയ പരാതി ക്രൈംബ്രാഞ്ചിന് കൈമാറിയിട്ടില്ലെന്ന് ഡിജിപി ലോക്നാഥ് ബെഹ്റ. നിയമോപദേശം ലഭിച്ചശേഷം ഇക്കാര്യത്തില്‍ സാധ്യമായ നടപടി എടുക്കുമെന്നും അദ്ദേഹം തിരുവനന്തപുരത്ത് പറഞ്ഞു. ഇതിനായി പരാതി പോലീസ് ആസ്ഥാനത്തുള്ള നിയമോപദേശകയ്ക്ക് കൈമാറി. നിലവില്‍ ക്രൈംബ്രാഞ്ച് സംഘം സോളാറിലെ സാമ്ബത്തിക തട്ടിപ്പടക്കമുള്ള മുന്‍പരാതികള്‍ അന്വേഷിക്കുന്നുണ്ട്. കഴിഞ്ഞദിവസമാണ് മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയടക്കമുള്ള കോണ്‍ഗ്രസ് നേതാക്കള്‍ക്കെതിരെ ലൈംഗിക പീഡനമുള്‍പ്പെടെയുള്ള കുറ്റങ്ങള്‍ ആരോപിച്ച്‌ സരിത പരാതി നല്‍കിയത്.