ഹോം » ഭാരതം » 

സ്വാതന്ത്ര്യ സമര സേനാനികളുടെ ഓർമ്മകൾക്ക് മുന്നിൽ വികാരാധീനനായി യോഗി

വെബ് ഡെസ്‌ക്
October 21, 2017

ലക്നൗ: സ്വാതന്ത്ര്യ സമര കാലഘട്ടത്തിൽ ജീവൻ വെടിയേണ്ടി വന്ന സമര സേനാനികളുടെ പാവന സ്മരണകൾക്ക് മുൻപിൽ വികാരാധീനനായി യുപി മുഖ്യമന്ത്രി യോഗി ആദിത്യ നാഥ്. ഉത്തർപ്രദേശിലെ ഗോരഖ്‌പൂരിൽ സംഘടിപിച്ച ‘ഏക് ദിയ- ശഹീദോ കാ നാം’ എന്ന ചടങ്ങിൽ പങ്കെടുക്കുകയായിരുന്നു അദ്ദേഹം.

ചടങ്ങിൽ പങ്കെടുക്കുന്നതിനിടയിൽ അദ്ദേഹം വികാരധീനനായി മാറുകയും അദ്ദേഹത്തിന്റെ കണ്ണു നിറയും ചെയ്തു. സ്വാതന്ത്ര്യ സമരകാലഘട്ടത്ത് രാജ്യസേനേഹികൾ അനുഭവിച്ച കൊടിയ മർദ്ദനത്തിന്റെയും ക്രൂരതകളെപ്പറ്റിയും ചടങ്ങിൽ പങ്ക് വച്ചു. ചടങ്ങിനു ശേഷം അദ്ദേഹം അംഗവൈകല്യം സംഭവിച്ച കുട്ടികൾക്കുള്ള വീൽ ചെയർ സൈക്കിളുകൾ വിതരണം ചെയ്തു. ഇതിനു പുറമെ കുട്ടികൾക്ക് പഠനാവശ്യമായ ബുക്കുകൾ എന്നിവയും സമ്മാനിച്ചു.

ഗോരഖ്‌പൂരിലെ വന്താങ്കിയാസ് വിഭാഗത്തിൽപ്പെട്ടവർക്ക് വേണ്ടി നിരവധി പദ്ധതികൾ തുടങ്ങുന്നതിന് വേണ്ടി നിർദ്ദേശങ്ങൾ അദ്ദേഹം ഉദ്യോഗസ്ഥർക്ക് നൽകി. പ്രൈമറി സ്കൂളുകൾ, അംഗൻവാടി സെന്ററുകൾ, സ്പോർട്സ് സെന്ററുകൾ, കുടിവെള്ള വിതരണം തുടങ്ങി നിരവധി പദ്ധതികളാണ് അദ്ദേഹം മുന്നോട്ട് നിഷ്കർഷിച്ചത്.

Related News from Archive
Editor's Pick