പത്തനാപുരം: പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പ്രണയം നടിച്ച് തട്ടികൊണ്ട് പോയി പീഡിപ്പിച്ച കേസില്‍ രണ്ട് പേരെ അറസ്റ്റു ചെയ്തു. പാതിരിക്കല്‍ പ്രതിഭാ വിലാസത്തില്‍ വിഷ്ണു (25), അഞ്ചല്‍ ഇളവറാംകുഴി അമ്മാനിക്കല് വീട്ടില്‍ അനീഷ് (45) എന്നിവരാണ് പത്തനാപുരം പോലീസിന്റെ പിടിയിലായത്.
പെണ്‍കുട്ടിയെ കാണാനില്ലെന്ന് കാട്ടി മാതാപിതാക്കള്‍ നല്കിയ പരാതിയെ തുടര്‍ന്ന് പോലീസ് നടത്തിയ അന്വേഷണത്തിലാണ് പ്രതികളെ അഞ്ചല്‍ ഇളവറാംകുഴിയില്‍ നിന്ന് പിടികൂടുന്നത്. സൈബര്‍സെല്ലിന്റെ സഹായത്തോടെ മൊബൈല്‍ ടവര്‍ ലൊക്കേഷന്‍ കേന്ദ്രീകരിച്ചായിരുന്നു അന്വേഷണം. പത്തനാപുരം സ്വദേശിയും പത്താംക്ലാസ് വിദ്യാര്‍ഥിനിയുമായ പെണ്‍കുട്ടിയെ കഴിഞ്ഞ ബുധനാഴ്ചയാണ് വിഷ്ണു തട്ടികൊണ്ട് പോയത്.
അഞ്ചല്‍ ഇളവറാംകുഴിയുളള സുഹൃത്തായ അനീഷാണ് സഹായങ്ങള്‍ ചെയ്ത് നല്‍കിയത്. വിഷണു വിവാഹിതനും ഒരു കുട്ടിയുടെ പിതാവുമാണ്. ഏരൂര്‍ പോലീസിന്റെ സഹായത്തോടെയാണ് പത്തനാപുരം സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ അന്‍വറിന്റെ നേതൃത്വത്തിലുളള സംഘം പ്രതികളെ പിടികൂടിയത്. ഇവരെ കോടതിയില്‍ ഹാജരാക്കി റിമാന്റ് ചെയ്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: