കൊല്ലം: സ്വകാര്യ സ്കൂളിലെ കെട്ടിടത്തിന്റെ മൂന്നാം നിലയില്‍നിന്നും വീണ് വിദ്യാര്‍ഥിനിക്ക് ഗുരുതരമായി പരുക്കേറ്റു. ട്രിനിറ്റി ലൈസിയം സ്കൂളിലെ പത്താംക്ലാസ് ക്ലാസ് വിദ്യാര്‍ഥിനിയെ ഗുരുതര പരിക്കുകളോടെ തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
ഇന്നലെ ഉച്ചയ്ക്ക് ഒന്നരയോടെയായിരുന്നു സംഭവം. വിദ്യാര്‍ഥിനി എല്‍പി ബ്ലോക്കിലെ മൂന്നാം നിലയില്‍ നിന്ന് താഴെ വീഴുന്നത് സ്കൂളിലെ മറ്റ് കുട്ടികളാണ് കണ്ടത്. അദ്ധ്യാപകരും സ്കൂള്‍ ജീവനക്കാരും ചേര്‍ന്ന് തൊട്ടടുത്ത സ്വകാര്യ ആശുപത്രിയില്‍ എത്തിക്കുകയായിരുന്നു.
സംഭവത്തിന് ഒരു മണിക്കൂര്‍ മുന്‍പ് ഒരു അദ്ധ്യാപിക കുട്ടിയെ ക്ലാസിലെത്തി സ്റ്റാഫ് റൂമിലേയ്ക്ക് വിളിച്ചുകൊണ്ട് പോയിരുന്നു. എട്ടാം ക്ലാസിലെ വിദ്യാര്‍ഥികളുമായുണ്ടായ തര്‍ക്കത്തെ കുറിച്ച് ചോദിക്കാനാണ് അദ്ധ്യാപിക വിളിപ്പിച്ചതെന്ന് സ്കൂള്‍ പ്രിന്‍സിപ്പല്‍ പറഞ്ഞു.
അദ്ധ്യാപിക ശകാരിച്ചിതിനെ തുടര്‍ന്നുണ്ടായ വിഷമത്തില്‍ കുട്ടി ആത്മഹത്യയ്ക്ക് ശ്രമിച്ചതാകാമെന്നാണ് പോലീസ് നിഗമനം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: