കരുനാഗപ്പള്ളി: പാവുമ്പയില്‍ ബിജെപി പ്രവര്‍ത്തകനെ വീടുകയറി മര്‍ദിച്ച കേസില്‍ സൈനികന് ഉള്‍പ്പെടെ മൂന്ന് സിപിഎമ്മുകാരെ കരുനാഗപ്പള്ളി പോലീസ് പിടികൂടി. പാവുമ്പ തെന്നല വടക്ക് കോളനിയില്‍ ബാബു (41)വിനാണ് മര്‍ദനമേറ്റത്.
കോളനിയിലുള്ള വിഷ്ണു, മോനു, രജ്ഞിത്ത് എന്നിവരെയാണ് പിടികൂടിയത്. പടക്കം പൊട്ടിച്ച് വീട്ടിലോട്ടിട്ടത് ചോദ്യം ചെയ്തതിനായിരുന്നു മര്‍ദനം. ബാബുവിന്റെ കൈ അടിച്ച് ഒടിക്കുകയും, തലയ്ക്ക് മാരകമായി പരിക്കേല്‍പ്പിക്കുകയും ചെയ്തു. ബാബു കരുനാഗപ്പള്ളി താലൂക്ക് ആശുപത്രിയില്‍ ചികിത്സയിലാണ്.
പാവുമ്പ കാളി അമ്പലത്തിലെ ഗാനമേളയ്ക്കിടെ പോലീസിനെ അക്രമിച്ച കേസില്‍ പ്രതിയാണ് സൈനികനായ വിഷ്ണു.
ഇയാള്‍ അവധിക്ക് എത്തുമ്പോഴെല്ലാം സിപിഎമ്മിനുവേണ്ടി അടിപിടി ഉണ്ടാക്കാറുണ്ടെന്ന് നാട്ടുകാര്‍ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: