കിളിമാനൂര്‍: പുതിയകാവ് ഭഗവതി ക്ഷേത്രത്തിനു മുന്നില്‍ സ്ഥാപിച്ചിട്ടുള്ള കാണിക്കവഞ്ചി നാടന്‍ ബോംബ് ഉപയോഗിച്ച് തകര്‍ത്തു. പതിറ്റാണ്ടുകള്‍ പഴക്കമുള്ള കാണിക്കവഞ്ചിയും കാളീശില്പവും സ്ഫടികത്തില്‍ തീര്‍ത്ത മേല്മൂടിയുമാണ് തകര്‍ത്തത്. വ്യാഴാഴ്ച്ച വൈകിട്ട് 4.30 ഓടെയാണ് സംഭവം. വിദ്യാര്‍ത്ഥികളടക്കം നിരവധി പേര് സമീപത്തുണ്ടായിരുന്നെങ്കിലും അപായമുണ്ടായില്ല. ക്ഷേത്ര ഭാരവാഹികളുടെ പരാതിയില്‍ അശോകന് എന്നയാള്‍ ക്കെതിരെ കിളിമാനൂര്‍ പോലീസ് കേസെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: