പൂവാര്‍ : ശ്രീനാരായണഗുരുദേവന്‍ പ്രതിഷ്ഠ നടത്തിയ അരുമാനൂര്‍ നയനാര്ദേവക്ഷേത്രത്തില് ശിവഗിരി തീര്‍ത്ഥാടകര്‍ക്കുള്ള വിശ്രമകേന്ദ്രം അനുവദിക്കാനുള്ള നടപടി ഉടന്‍ സ്വീകരിക്കുമെന്ന് സുരേഷ്ഗോപി എംപി. ക്ഷേത്രത്തില്‍ പുതുതായി പണിതീര്‍ത്ത ശില്പാലംകൃതമായ കിഴക്കേ ഗോപുര സമര്‍പ്പണവും താഴികക്കുടത്തിലെ കലശാഭിഷേകവും സമര്‍പ്പിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം. ചടങ്ങില്‍ ബിജെപി ജില്ലാ പ്രസിഡന്റ് അഡ്വ.സുരേഷ്, ക്ഷേത്ര കമ്മിറ്റി പ്രസിഡന്റ് മുരുകന്, ജനറല്‍ സെക്രട്ടറി എയിംസ് പ്രദീപ്, ഖജാന്‍ജി പി.ദീപക്, വൈസ് പ്രസിഡന്റുമാരായ വി.എസ്.ദീപു, ജി.അനില്‍കുമാര്‍, ജോയിന്റ് സെക്രട്ടറിമാരായ എസ്.ശിവജിത്ത്, എസ്.അശോകന്, വോളന്റിയര്‍ ക്യാപ്റ്റന്‍ എ.രാജീവ് എന്നിവര്‍ സംബന്ധിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: