തിരുവനന്തപുരം : കവി പ്രൊഫ.ഒഎന്‍വി കുറുപ്പിന്റെ സംഭാവനകളെ ഓര്‍മ്മപ്പെടുത്തുന്നതിനും ആദരിക്കുന്നതിലേക്കുമായി പ്രൊഫ.ജോസഫ് മുണ്ടശ്ശേരി ഫൗണ്ടേഷനും കേരള സാഹിത്യ അക്കാദമിയും ഭാരത് ഭവനും സംയുക്തമായി സംഘടിപ്പിക്കുന്ന ദ്വിദിന ഒഎന്‍വി സ്മൃതിക്ക് ഇന്ന് ഭാരത് ഭവനില്‍ തുടക്കമാകും.
രാവിലെ 10 ന് സുഗതകുമാരി ഒഎന്‍വി സ്മൃതി ഉദ്ഘാടനം ചെയ്യും. ഭാരത് ഭവന് മെമ്പര്‍ സെക്രട്ടറി പ്രമോദ് പയ്യന്നൂര്‍, പെരുമ്പുഴ ഗോപാലകൃഷ്ണന്, പ്രൊഫ വി.എന്‍.മുരളി, വി.സീതമ്മാള്‍, രാജീവ് ഒഎന്‍വി തുടങ്ങിയവര്‍ സാംസ്കാരിക കൂട്ടായ്മയില്‍ പങ്കെടുക്കും. ഒഎന്‍വി സ്മൃതിയുടെ രണ്ടാം ദിവസം രാവിലെ പുരോഗമന സാഹിത്യവും ഒഎന്‍വിയും എന്ന വിഷയത്തില്‍ നടക്കുന്ന സെമിനാര്‍ നടക്കും.വൈകുന്നേരം 5ന് നടക്കുന്ന സമാപന സമ്മേളനം എം.എ.ബേബി ഉദ്ഘാടനം നിര്‍വ്വഹിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: