തിരുവനന്തപുരം: കേരള കലാമണ്ഡലം കല്പിത സര്‍വകലാശാലയുടെ ആഭിമുഖ്യത്തില്‍ ശതമോഹനം എന്ന പേരില്‍ മോഹിനിയാട്ട അവതരണം സംഘടിപ്പിക്കുന്നതായി ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. സോദോഹരണ പ്രഭാഷണവും രംഗാവതരണവും ചേര്‍ത്ത് നൂറു വേദികളിലെ മോഹിനിയാട്ട അവതരണമാണ് ഇതുകൊണ്ട് ഉദ്ദേശിക്കുന്നത്.
ശതമോഹനത്തിന്റെ സംസ്ഥാന തല ഉദ്ഘാടനം ബുധനാഴ്ച വൈകിട്ട് ആറിന് വൈലോപ്പിള്ളി സംസ്കൃതി ഭവനില്‍ മന്ത്രി എ.കെ.ബാലന് ഉദ്ഘാടനം ചെയ്യും. സര്‍വകലാശാല രജിസ്ട്രാര്‍ കെ.കെ.സുന്ദരേശന്, ടി.കെ വാസു എന്നിവര്‍ വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: