കൊല്ലം: നടന് ദിലീപിന് സുരക്ഷയൊരുക്കാന്‍ എത്തിയ സ്വകാര്യ സുരക്ഷാ ഏജന്‍സിയുടെ വാഹനം പോലീസ് പരിശോധിച്ചു. കൊച്ചിയില്‍ നിന്ന് മുതിര്‍ന്ന പോലീസ് ഉദ്യോഗസ്ഥര്‍ നല്കിയ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് കൊട്ടാരക്കര പോലീസ് വാഹനം കസ്റ്റഡിയിലെടുത്തത്.
“തണ്ടര്‍ ഫോഴ്സി’ന് നിയമപരമായ ലൈസന്‍സ് ഉണ്ടെന്ന് പരിശോധനയില്‍ കണ്ടെത്തി. ബന്ധപ്പെട്ട രേഖകളെല്ലാം സുരക്ഷാ ഉദ്യോഗസ്ഥരുടെ കൈവശമുണ്ടെന്നും അതിനാല്‍ വാഹനം വിട്ടു നല്‍കുമെന്നും പോലീസ് അറിയിച്ചു.
വെള്ളിയാഴ്ച മുതലാണ് ഗോവ കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന “തണ്ടര്‍ ഫോഴ്സ്’ എന്ന സുരക്ഷാ ഏജന്‍സി ദിലീപിന് സുരക്ഷ ഒരുക്കിയത്. മൂന്ന് സുരക്ഷ ഉദ്യോഗസ്ഥരാണ് ദിലീപിന് ഒപ്പമുള്ളത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: