തിരുവനന്തപുരം: മണ്ണു ജല സംരക്ഷണ പ്രവര്‍ത്തനങ്ങള്‍ നടപ്പിലാക്കുന്നതിന് സാങ്കേതിക വിദഗ്ദ്ധര്‍ക്കുള്ള പരിശീലനം നടന്നു. ചടയമംഗലത്തുള്ള സംസ്ഥാന നീര്‍ത്തട വികസന പരിപാലന പരിശീലന കേന്ദ്രത്തില്‍ വച്ച് നടന്ന പരിശീലനം ഹരിതകേരളം മിഷന് എക്സിക്യൂട്ടീവ് വൈസ് ചെയര്‍പേഴ്സണ്‍ ഡോ. ടി.എന്‍. സീമ ഉദ്ഘാടനം ചെയ്തു. പരിശീലന കേന്ദ്രം ഡെപ്യൂട്ടി ഡയറക്ടര്‍ എസ്. ബിജു സംസാരിച്ചു. ഹരിതകേരളം മിഷന് സാങ്കേതിക ഉപദേഷ്ടാവ് ഡോ. കെ. അജയകുമാര്‍, മിഷന് കണ്‍സള്‍ട്ടന്റ് എബ്രഹാം കോശി, കേരള ലാന്റ് യൂസ് കമ്മീഷണര്‍ എ. നിസ്സാമുദ്ദീന്‍, വയനാട് ജില്ലാ മണ്ണു സംരക്ഷണ ഓഫീസര്‍ പി.യു.ദാസ്, മണ്ണു സംരക്ഷണ അസിസ്റ്റന്റ് ഡയറക്ടര്‍ ഡോ. അനുമേരി പി.ഫിലിപ്പ്, ജലസംരക്ഷണ വിദഗദ്ധന് വി. ഹരിലാല്‍ തുടങ്ങിയവര്‍ ക്ലാസുകള്‍ നയിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: