ഹോം » ഭാരതം » 

അതിർത്തിയിൽ പാക്ക് വെടിവയ്പ്; പോർട്ടർ കൊല്ലപ്പെട്ടു

വെബ് ഡെസ്‌ക്
October 21, 2017

കശ്മീർ: ജമ്മുകശ്മീരിലെ ബാരമുള്ളയിൽ പാക്ക് ആക്രമണത്തിൽ ഇന്ത്യൻ സൈന്യത്തിലെ പോർട്ടർ കൊല്ലപ്പെട്ടു. വെടിവയ്പിൽ ഒരു പെൺകുട്ടിക്ക് ഗുരുതരമായി പരിക്കേൽക്കുകയും ചെയ്തു. ബാരമുള്ളയിലെ കമാൽകോട്ടയിലാണ് വെടിവയ്പ് ഉണ്ടായത്.

പാക്ക് സൈന്യം യാതൊരു പ്രകോപനം കൂടാതെയാണ് വെടിവയ്പ് നടത്തിയതെന്ന് ഇന്ത്യൻ സൈന്യം ആരോപിച്ചു. സൈന്യത്തിനെതിരെയാണ് പാക്ക് പട്ടാളം വെടിവയ്പ് നടത്തിയത്. ഇതേ സമയം ക്യാമ്പിലുണ്ടായിരുന്ന പോർട്ടർക്കും പെൺകുട്ടിക്കും വെടിയേൽക്കുകയായിരുന്നു. ഇന്ത്യൻ സൈന്യം കനത്ത രീതിയിൽ പ്രത്യാക്രമണം നടത്തിയെന്ന് സൈനിക വക്താക്കൾ അറിയിച്ചു.

ഭാരതം - പുതിയ വാര്‍ത്തകള്‍
Related News from Archive
Editor's Pick