ഹോം » ഭാരതം » 

ടിപ്പു ജയന്തി; കൊലയാളിയെ മഹത്വവല്‍ക്കരിക്കുന്നു: കേന്ദ്രമന്ത്രി

വെബ് ഡെസ്‌ക്
October 21, 2017

ന്യൂദല്‍ഹി: ടിപ്പു സുല്‍ത്താന്‍ ജയന്തി ആഘോഷത്തിലേക്ക് തന്നെ കര്‍ണ്ണാടക സര്‍ക്കാര്‍ ക്ഷണിക്കരുതെന്ന് കര്‍ണ്ണാടകത്തില്‍ നിന്നുള്ള കേന്ദ്രമന്ത്രി അനന്തകുമാര്‍ ഹെഗ്‌ഡെ. കിരാതനായ കൊലയാളിയും മതഭ്രാന്തനും മാനഭംഗക്കാരനുമായ ടിപ്പുവിനെ മഹത്വവല്‍ക്കരിക്കുന്ന നാണം കെട്ട ചടങ്ങിലേക്ക് എന്നെ ക്ഷണിക്കരുതെന്ന് ഞാന്‍ കര്‍ണ്ണാടക സര്‍ക്കാരിനോട് ആവശ്യപ്പെട്ടിട്ടുണ്ട്.

കേന്ദ്ര നൈപുണ്യ വികസന മന്ത്രി ട്വിറ്ററില്‍ കുറിച്ചു. ഉത്തര കന്നട ഡപ്യൂട്ടി കമ്മീഷണര്‍ക്ക് ഇക്കാര്യം കാട്ടി കത്തയച്ചിട്ടുമുണ്ട്. നവംബര്‍ പത്തിനാണ് കര്‍ണ്ണടകത്തിലെ കോണ്‍ഗ്രസ് സര്‍ക്കാര്‍ ടിപ്പു ജയന്തി ആഘോഷിക്കുന്നത്.

 

2015ല്‍ സര്‍ക്കാര്‍ ഈ പരിപാടി തുടങ്ങിയതു മുതല്‍ ഇതിനെ ശക്തമായി എതിര്‍ക്കുന്നയാളാണ് അനന്തകുമാര്‍ ഹെഗ്‌ഡെ. ക്ഷണം എല്ലാവര്‍ക്കും അയച്ചു. സ്വീകരിക്കണോ തള്ളണോയെന്നത് അവരവരാണ് തീരുമാനിക്കേണ്ടത്. കര്‍ണ്ണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ പ്രതികരിച്ചു.

Related News from Archive
Editor's Pick