അമ്പലപ്പുഴ: പ്രതിഷേധത്തെത്തുടര്‍ന്ന് നിര്‍ത്തിവച്ചിരുന്ന കരിമണല്‍ ഖനനം വീണ്ടും തുടങ്ങാന്‍ നീക്കം. പ്രതിഷേധിക്കുമെന്ന് മത്സ്യത്തൊഴിലാളി സംഘടനകള്‍. തോട്ടപ്പള്ളി ഫിഷിങ് ഹാര്‍ബറിലാണ് വീണ്ടും കരിമണല്‍ ഖനനത്തിന് നീക്കം ആരംഭിച്ചത്. മാസങ്ങള്‍ മുമ്പ് ധീവരസഭാ കരയോഗങ്ങള്‍ ഉള്‍പ്പെടെ ഹൈക്കോടതിയെ സമീപിച്ച് സ്റ്റേ ഓഡര്‍ വാങ്ങിയിരുന്നു. ഐആര്‍ഇ ഉദ്യോഗസ്ഥരുടെ നേതൃത്ത്വത്തിലാണ് കരിമണല്‍ ഖനനത്തിന് വീണ്ടും നീക്കം തുടങ്ങിയത്. ഹാര്‍ബറിന്റെ രണ്ടാംഘട്ട വികസനം നടത്താത്തെ കരിമണല്‍ എടുക്കാന്‍ പാടില്ലെന്ന മത്സ്യത്തൊഴിലാളികളുടെ ആവശ്യം അംഗീകരിക്കാന്‍ സംസ്ഥാന സര്‍ക്കാരും തയ്യാറാകാതെ വന്നതോടെ തീരമേഖല വന്‍സംഘര്‍ഷത്തിലേക്ക് നീങ്ങുമെന്ന് തൊഴിലാളികള്‍ പറയുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: