ആലപ്പുഴ: കൊങ്കണി സാഹിത്യ അക്കാദമി കേരളയുടെ ആഭിമുഖ്യത്തില്‍ കൊങ്കണി സാഹിത്യ സാംസ്കാരിക നൃത്ത സംഗീതോത്സവം 27, 28, 29 തീയതികളില്‍ തിരുവനന്തപുരം കിഴക്കേകോട്ട തീര്‍ത്ഥപാദമണ്ഡപത്തില്‍ നടക്കും.
27ന് വൈകിട്ട് അഞ്ചിന് മന്ത്രി എ.കെ. ബാലന് ഉദ്ഘാടനം ചെയ്യും. ചെയര്മാന് പി.എസ്. സച്ചിതാനന്ദ നായിക് അദ്ധ്യക്ഷനാകും. കൊങ്കണി സാഹിത്യവാണി ദ്വൈമാസിക പ്രകാശനവും ഇതോടൊപ്പം നടക്കും.
എന്‍. പുരുഷോത്തമ മല്യ, ചന്ദ്രകലാ എസ്. കമ്മത്ത് എന്നിവരെ ആദരിക്കും. സാഹിത്യ സമ്മേളനം, കവി സമ്മേളനം, സിനിമാ പ്രദര്‍ശനം, കച്ചേരി, കവിതാ പാരായണം, നൃത്തങ്ങള്‍, പുസ്തക പ്രദര്‍ശനം, ഭക്ഷ്യമേള എന്നിവ ഇതോടനുബന്ധിച്ച് നടക്കും.
29ന് വൈകിട്ട് ഏഴിന് ഐ.ബി. സതീഷ് എംഎല്‍എ സമാപന സമ്മേളനം ഉദ്ഘാടനം ചെയ്യും. തമ്പാനൂര്‍ ഗോവിന്ദ നായ്ക്, എന്‍.കെ. പ്രഭാകര നായിക്, ബിജു എന്‍. പൈ, ഡോ. അനിതാദേവി തുടങ്ങിയവര്‍ പങ്കെടുക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: