ആലപ്പുഴ: മന്ത്രി തോമസ് ചാണ്ടിയുടെ മിച്ചഭൂമി കയ്യേറ്റത്തിനെതിരെ ഭൂസമര മുന്നണിയുടെ നേതൃത്വത്തില്‍ ഇന്നുരാവിലെ 11ന് നരസിംഹപുരം ഓഡിറ്റോറിയത്തില്‍ സമരപ്രഖ്യാപന കണ്വന്ഷന് സംഘടിപ്പിക്കും. കഴിഞ്ഞ ഇടതു വലതു സര്‍ക്കാരുകളുടെ ഒത്താശയോടെയാണ് തോമസ് ചാണ്ടി മിച്ചഭൂമിയും കായല്‍ നിലങ്ങളും കയ്യേറി നികത്തിയെടുത്തത്. ഇതിനെതിരെ ശക്തമായ പ്രക്ഷോഭം ആരംഭിക്കുമെന്ന് ഭാരവാഹികളായ ജോണ്‍ കെ. എരുമേലി, എം.കെ. ജോണ്‍, ഒ.പി. കുഞ്ഞുപിള്ള, പി.ഒ. ജോണ്‍, പി.പി. ജോണ്‍ എന്നിവര്‍ പത്രസമ്മേളനത്തില്‍ അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: