മൂന്നാര്‍: മാട്ടുപ്പെട്ടിയില്‍ അനധികൃതമായി സ്ഥാപിച്ചിരുന്ന പെട്ടിക്കടകള്‍ നീക്കം ചെയ്തു. പത്തോളം കടകളാണ് റവന്യൂ സംഘം പൊളിച്ച് മാറ്റിയത്. കഴിഞ്ഞ ഒരാഴ്ചയ്ക്കിടെ സ്ഥാപിച്ചതാണ് നീക്കം ചെയ്ത കടകള്‍. റവന്യൂ സംഘം എത്തിയ സമയത്ത് ഈകടകള് പ്രവര്‍ത്തിക്കുന്നുണ്ടായിരുന്നു. മൂന്നാര്‍ മാട്ടുപ്പെട്ടി റൂട്ടില്‍ ദിനംപ്രതി പെട്ടിക്കടകള്‍ പെരുകുന്നത് യാത്രക്കാര്‍ക്ക് ബുദ്ധിമുട്ടുണ്ടാക്കിയിരുന്നു. മൂന്നാര്‍ പോലീസിന്റെ സഹായത്തോടെയാണ് റവന്യൂ സംഘം ഒഴിപ്പിക്കലിനെത്തിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: