ആലപുഴ: ആലപ്പുഴ ബോട്ട് ജെട്ടിയില്‍ മോഷണ പരമ്പര, ബോട്ടുജെട്ടിയിലെ രണ്ട് സ്റ്റേഷനറി ക്കടകളിലാണ് മോഷണം നടന്നത്. ശനിയാഴ്ച രാവിലെ കട തുറന്നപ്പോഴാണ് മോഷണം നടന്ന വിവരം അറിയുന്നത്. ജെട്ടിയിലെ പടിഞ്ഞാറും, കിഴക്കമുള്ള കടകളില്‍ കയറിയ മോഷ്ടാവ് കടയില്‍ വില്‍പ്പനയ്ക്ക് വെച്ചിരുന്ന ഏതാണ്ടെല്ലാ സ്റ്റേഷനറി സാധനങ്ങളും മോഷ്ടാവ് അപഹരിച്ചു. രണ്ട് മാസത്തിനിടെ മൂന്നാമത്തെമോഷണമാണ് നടന്നു. പോലീസില്‍ പരാതിപ്പെട്ടാലും ഒരു പ്രയോജനവുമില്ലെന്നാണ് വ്യാപാരികള്‍ പറയുന്നത്. അത് കൊണ്ട് പരാതിപ്പെടാനൊന്നും തങ്ങളില്ലെന്നാണ് അവര്‍ പറയുന്നത്. കഴിഞ്ഞ മാസം മൂന്ന കടയിലാണ് മോഷണം നടന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: