കോട്ടയം: പെട്രോളിയം ഉല്‍പ്പന്നങ്ങളെ ജിഎസ്ടിയില്‍ നിന്നൊഴിവാക്കിയ നടപടി പുനഃപരിശോധിക്കണമെന്ന് കേരള കോണ്‍ഗ്രസ് ചെയര്‍മാനും എന്‍ഡിഎ ദേശീയ സമിതിയംഗവുമായ പി.സി തോമസ്. ഇവയ്ക്ക് ജിഎസ്ടി ഏര്‍പ്പെടുത്തി മറ്റു ടാക്സ് ഇനങ്ങളില്‍ നിന്നും അവയെ ഒഴിവാക്കണം.
ജിഎസ്ടി കൗണ്‍സിലില്‍ ഭൂരിപക്ഷമുള്ളത് സംസ്ഥാന സര്‍ക്കാരുകള്‍ക്കാണ്. കേരളമുള്‍പ്പെടെയുള്ള സംസ്ഥാനങ്ങള്‍ ഇതിന് തയ്യാറാകണം. ജനങ്ങള്‍ക്കു പെട്രോള്‍-ഡീസല്‍ വിലയില്‍ കാര്യമായ കുറവ് ലഭ്യമാക്കുവാന്‍ ഇത് അത്യാവശ്യമാണെന്നും തോമസ് പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: