തിരുവനന്തപുരം: സോളാര്‍ റിപ്പോര്‍ട്ടില്‍ നിയമപരമായി എന്തെല്ലാം ചെയ്യാന്‍ സാധിക്കുമോ അതെല്ലാം ചെയ്യുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്. എല്‍ഡിഎഫിന്റെ നേതൃത്വത്തില്‍ കാനം രാജേന്ദ്രന് നയിക്കുന്ന തെക്കന്‍ മേഖല ജനജാഗ്രത യാത്രയുടെ ഉദ്ഘാടനം പാളയത്ത് നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം. യുഡിഎഫിന്റെ കാലത്താണ് സോളാര്‍ കമ്മീഷനെ നിയമിച്ചത്. ആവശ്യത്തിന് സമയം എടുത്താണ് കമ്മീഷന് റിപ്പോര്‍ട്ട് സമര്‍പ്പിച്ചതെന്നും മുഖ്യമന്ത്രി പറഞ്ഞു.
ആനാവൂര്‍ നാഗപ്പന് അധ്യക്ഷത വഹിച്ചു. ജാഥാ ക്യാപ്ടന് കാനം രാജേന്ദ്രന്, മന്ത്രി കടകംപള്ളി സുരേന്ദ്രന്, പന്ന്യന്‍ രവീന്ദ്രന്, ബിനോയ് വിശ്വം, കോലിയക്കോട് കൃഷ്ണന് നായര്‍, എം. വിജയകുമാര്‍, സി. ദിവാകരന്, ജി.ആര്. അനില്‍, വി. ശിവന്‍കുട്ടി തുടങ്ങിയവര്‍ സംബന്ധിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: