വടകര: സിപിഎം സം ഘം നടത്തിയ അക്രമത്തില്‍ ബിജെപി നേതാവിന് ഗുരുതര മായി പരിക്കേറ്റു. പരിക്കേറ്റ മണിയൂര്‍ പഞ്ചായത്ത് പ്രസി ഡന്റ് മുള്ളന്കുനിയില് രജീഷിനെ വടകര ജില്ലാ ആശുപത്രി യില്‍ പ്രവേശിപ്പിച്ചു. തല ക്കും കൈക്കും ഇരുമ്പുവ ടികൊണ്ടുള്ള മാരകമായ മുറിവേറ്റിട്ടുണ്ട്. ഇന്നലെ വൈകിട്ടാണ് ലോറിയില്‍ വന്ന പത്തംഗ സിപി എം അക്രമി സംഘം പതിയാ രക്കര മാങ്ങിന്കൈയില് വെച്ച് രജീഷിനെ അക്രമി ച്ചത്. യാതൊരു പ്രകോപന വുമില്ലാതെയാണ് സമാ ധാനാ ന്തരീക്ഷം നിലനില് ക്കുന്ന പ്രദേശത്ത് സിപി എമ്മുകാര്‍ അക്രമം നടത്തി യത്. സിപി എം നേതൃത്വം നടത്തിയ ഗൂ ഢാലോചന യുടെ ഭാഗമാണ് അക്രമമെ ന്ന് സൂചനയുണ്ട്.
സിപിഎമ്മുകാരായ പുതുപ്പണം കുഞ്ഞിപ്പറമ്പത്ത് റിജേഷ്, കല്ലായിന്റവിട വിബീഷ്, അരക്കണ്ടി മലയില്‍ നിഷീദ് എന്നിവരുടെ നേതൃത്വത്തിലുള്ളസംഘമാണ് അക്രമം നടത്തിയത്.
രജീഷിന് നേരെയുണ്ടായ അക്രമത്തില്‍ ബിജെപി മണിയൂര്‍ പഞ്ചായത്ത് കമ്മിറ്റി പ്രതിഷേധിച്ചു. അക്രമികള്‍ക്കെതിരെ ശക്തമായ നടപടിയെടുക്കണമെന്ന് യോഗം ആവശ്യപ്പെട്ടു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: