ഇരിട്ടി: ആറളം വിയറ്റ്നാമില്‍ നിന്നും മലമാനിന്റെ ഇറച്ചി പിടികൂടിയ സംഭവത്തില്‍ റിമാന്‍ഡില്‍ കഴിയുന്ന വേട്ടക്കാര്‍ക്കെതിരെ ലൈസന്‍സില്ലാത്ത തോക്ക് കൈവശം വെച്ചതിന് കേസെടുത്തു. എടപ്പുഴ സ്വദേശികളായ ഈട്ടിക്കല്‍ ജോസഫ് മാത്യു എന്ന കുട്ടിച്ചന് (53), പുത്തന്‍പുരക്കല്‍ ഷിജു ജോര്‍ജ്ജ് (38), കൊന്നക്കാമണ്ണില് വിനോദ് ആന്റണി (35), കീഴ്പ്പള്ളി പുതിയങ്ങാടി സ്വദേശി കൊട്ടാരത്തില്‍ കെ.ജി. ഷൈജു (33) എന്നിവര്‍ക്കെതിരെയും പിടികിട്ടാനുള്ള ഇവരുടെ കൂടെയുണ്ടായിരുന്ന ഓടിരക്ഷപ്പെട്ട പ്രതി പുതിയങ്ങാടി സ്വദേശി മുജീബ് എന്നിവര്‍ക്കെതിരേയാണ് ആറളം പോലീസ് കേസെടുത്തത്.
മലമാനിനെ വെടിവെച്ചുകൊന്നശേഷം ഓട്ടോറിക്ഷയില്‍ കടത്തുകയായിരുന്ന സംഘത്തെ ഒരു ക്വിന്റലോളം ഇറച്ചിയുമായി വനപാലകര്‍ പിടികൂടുകയായിരുന്നു. പിടിയിലായ പ്രതികള്‍ ഇപ്പോള്‍ റിമാന്‍ഡിലാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: